ഹൈദരാബാദ്: വീഡിയോ ഷൂട്ടിനിടെ വിദ്യാര്‍ഥി വെള്ളച്ചാട്ടത്തിലെ പാറക്കല്ലുകള്‍ക്കിടയില്‍ തല കുടുങ്ങി മരിച്ചു. ആന്ധ്രാപ്രദേശിലെ തലകൊണ വെള്ളച്ചാട്ടത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
|
കര്‍ണാടകയിലെ മംഗളൂരു സ്വദേശിയായ സുമന്ത്(22)ആണ് മരിച്ചത്. ചെന്നൈയില്‍ വിദ്യാര്‍ഥിയായ സുമന്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ്് വെള്ളച്ചാട്ടം കാണാനെത്തിയത്. നീന്താനിറങ്ങിയപ്പോള്‍ സുമന്തിരന്റെ തല പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
താന്‍ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സുമന്ത് കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ചാടി. ഏറെ സമയം കഴിഞ്ഞിട്ടും സുമന്ത് പൊങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും വനം വകുപ്പിലും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുമന്തിനെ പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





