ബലാല്‍സംഗത്തിനിരയായ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
|
മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത്. സബ് ഇന്‍സ്പ്‌കെടര്‍ ഗോപാല്‍ ബഡ്‌നെക്കെതിരേ കൈവെള്ളയില്‍ പേനകൊണ്ട് ആരോപണം ഉന്നയിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ. ഈ കേസില്‍ ഗോപാല്‍ ബഡ്‌നെയെയും പ്രശാന്ത് ബങ്കര്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോക്ടര്‍ തങ്ങിയിരുന്ന വാടകവീടിന്റെ ഉടമയുടെ മകനാണ് പ്രശാന്ത് ബങ്കര്‍. ഇയാളും നാലു മാസമായി ഡോക്ടറെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ALSO READ: പോലീസ് ഉദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തത് നാലുതവണ; ആത്മഹത്യാകുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി





