29
Oct 2025
Fri
29 Oct 2025 Fri
woman doctor committed suicide after she was raped four times by SI

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ നാലു തവണ ബലാല്‍സംഗം ചെയ്തുവെന്ന് കൈയില്‍ എഴുതിവച്ച ശേഷം വനിതാ ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സതാരയില്‍ വ്യാഴം രാത്രിയാണ് സംഭവം. ഗോപാല്‍ ബദ്‌നെ എന്നയാള്‍ക്കെതിരേയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരേ ജൂണ്‍ 19ന് ഡോക്ടര്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ അഞ്ചിലേറെ മാസങ്ങളായി ഗോപാല്‍ തന്നെ ബലാല്‍സംഗം ചെയ്യുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ ഡോക്ടര്‍ പറയുന്നു. ഫാല്‍തന്‍ ഉപ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായിരുന്നു ജീവനൊടുക്കിയ ഡോക്ടര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സെന്റ് റീത്താസ് സ്‌കൂളിന്റെ ഹിജാബ് ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക