ഗുവാഹത്തി: കഴിഞ്ഞ ദിവസം രാത്രിയോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സുഖോയ് യുദ്ധവിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച് വ്യോമസേന. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി അങ്‌ലോങ്ങ് പ്രദേശത്താണ് വിമാനം അപ്രത്യക്ഷമായത്. പരിശീലന പറക്കലിനിടെയാണ് അപകടം എന്നാണ് വ്യോമസേനയുടെ വിശദീകരണം. തിരച്ചില്‍ തുടരുന്നതായും വ്യോമസേന അറിയിച്ചു.
|
കഴിഞ്ഞ ദിവസം രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്. ജോര്‍ഹട്ടില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ALSO READ: ഇന്ത്യന്‍ പോര്‍വിമാനം കാണാതായി
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം അപകടത്തില്‍പെട്ടിരുന്നു. അപകടത്തില്‍ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യോമസേനയുടെ ഒരു മിഗ് 29 യുദ്ധവിമാനവും തകര്‍ന്നുവീണിരുന്നു. പഞ്ചാബിലെ ആദംപൂരില്‍ നിന്ന് യാത്ര തുടര്‍ന്ന വിമാനം ആഗ്രയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. കരഗോല്‍ എന്ന ഗ്രാമത്തിലെ പാടത്താണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റുമാര്‍ സുരക്ഷിതരായിരുന്നു.





