21
Jan 2026
Sat
21 Jan 2026 Sat
Sukumaran Nair supports Vellappally Nadeshan

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയെയും തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണെന്നും എന്നാല്‍ ഇനി എന്‍എസ്എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതികരണമറിയാന്‍ ബന്ധപ്പെട്ട മാധ്യമങ്ങളോടാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളാപ്പള്ളി സഹകരണം തേടിയാല്‍ എന്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില്‍ വില കുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ലെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ വാക്കുകള്‍.

മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റി എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് എത്ര വിലകുറഞ്ഞ രീതിയാണ്. ഇത് ഒരിക്കലും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും. ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ALSO READ: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് മുസ് ലിം ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി