21
Apr 2023
Wed
21 Apr 2023 Wed

ദോഹ: ഭാര്യാപിതാവിന്റെ ഖബര്‍ സന്ദര്‍ശനത്തിനെത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശി സൗദിയില്‍ മരിച്ചു. തബൂക്ക് ആശുപത്രിയില്‍ നിര്യാതനായ വ്യവസായി യൂസഫ് ഹാജിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ഖബര്‍ സന്ദര്‍ശിക്കുന്നതിനുമാണ് മരുമകന്‍ അഷ്റഫ് സുല്‍ത്താന്‍ ബത്തേരി സൗദിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് ടിപി അസോസിയേഷന്‍ ഉടമയായ അഷ്റഫ് രണ്ട് ദിവസം മുമ്പാണ് ഭാര്യാ പിതാവിന്റെ മൃതദേഹം ഖബറടക്കിയ മദീനയിലെത്തിയത്. ഇതിനുശേഷം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം കുടുംബത്തോടൊപ്പം മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം.

പത്ത് ദിവസം മുമ്പാണ് യൂസഫ് ഹാജി തബൂക്കില്‍ മരിച്ചത്. നാട്ടില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ എത്തിയ ശേഷം അഷ്‌റഫിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കും. ഭാര്യ: സാജിത, മക്കള്‍: ഹെന്ന, ഹിബ, ഇലാന്‍