തിരുവനന്തപുരം: വമ്പന്‍ റീട്ടെയില്‍ ശൃഖലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘ സിഗ്നേച്ചര്‍ മാര്‍ട്ട് ‘ വരുന്നു. ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.
|
ഉപഭോക്താക്കള്‍ക്ക് ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവം സര്‍ക്കാര്‍ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാകുമെന്നതാണ് സിഗ്നേച്ചര്‍ മാര്‍ട്ടുകളുടെ പ്രത്യേകത.
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും റഫ്രിജറേറ്റഡ് ഉല്‍പ്പന്നങ്ങളും മാര്‍ട്ടുകളില്‍ ലഭ്യമാകും. സപ്ലൈകോയുടെ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്നേച്ചര്‍ മാര്‍ട്ടുകളാക്കി മാറ്റുന്നത്.
ALSO READ: ഇറാനിലേക്ക് അമേരിക്കന്‍ കപ്പല്‍ പട; തൊട്ടാല്‍ പൂര്‍ണ യുദ്ധമെന്ന് ഇറാന്‍
പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചര്‍ മാര്‍ട്ട് തലശേരിയില്‍ ജനുവരി 10ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്തിരുന്നു. തലശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇത്തരത്തില്‍ സിഗ്നേച്ചര്‍ മാര്‍ട്ടായി മാറിയത്. ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്നോളജീസ് ഡിസൈന്‍ ചെയ്ത തലശേരി നഗരത്തിലെ സിഗ്നേച്ചര്‍ മാര്‍ട്ട് സപ്ലൈകോ യാഥാര്‍ഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.
കോട്ടയത്തും എറണാകുളത്തും രണ്ട് സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍ ഉടന്‍ വരും. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേര്‍ന്നുള്ള ഹൈപ്പര്‍മാര്‍ക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതില്‍ കോട്ടയത്തെ മാര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.





