ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാല്‍സംഗമല്ലെന്ന് സുപ്രിം കോടതി. മുംബൈയിലെ ഖര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എന്‍.കെ.സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
|
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ ജാദവ് എന്ന വനിത നല്‍കിയ ബലാല്‍സംഗക്കേസാണ് ബെഞ്ച് റദ്ദാക്കിയത്. ഉഭയസമ്മതത്തോടെ ഏറെക്കാലം ലൈംഗികബന്ധം തുടരുന്ന സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി രംഗത്തുവരുന്നത് ദുഖകരമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വിധവയായ ജാദവുമായി മഹേഷ് ദാമു ഖാരെ പ്രണയബന്ധം ആരംഭിച്ചത് 2008ലാണ്. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി മഹേഷ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വനിത പറയുന്നത്. 2017 ലാണ് ജാദവ് ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





