05
Oct 2024
Mon
05 Oct 2024 Mon
supreme court stays NCPCR order to shut down Madrasas

മദ്‌റസകള്‍ അടച്ചുപൂട്ടി കുട്ടികളെ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തെ നടപടിയെടുക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളെ വിലക്കി സുപ്രിംകോടതി. ബാലാവകാശ കമ്മീഷന്റെ നടപടിക്കെതിരേ ജംഇയ്യത്തെ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ജൂണ്‍ 7നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി ചീഫ് സെക്രട്ടറിക്ക് വിദ്യാഭ്യാസ അവകാശ നിയമം 2009 പാലിക്കാത്ത മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം നല്‍കിയത്. ഇതിനു ശേഷം ജൂണ്‍ 25ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറിക്കും കമ്മീഷന്‍ കത്തയച്ചു. മദ്‌റസകള്‍ പരിശോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 10ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയയ്ക്കുകയും ചെയ്തു. നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ ജംഇയ്യത്തെ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക