ബിൽകിസ് ബാനു കേസിൽ കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് കേസിലെ മൂന്നു പ്രതികൾ കീഴടങ്ങാൻ ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
|
പ്രായമായ മാതാപിതാക്കളെ നോക്കണം, വിളവെടുപ്പ് കാലമാണ്, കുടുംബത്തിൽ വിവാഹമുണ്ട് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ഹരജി തള്ളുന്നുവെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അറിയിച്ചു. ഈ മാസം 21ന് കീഴടങ്ങണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. കുറ്റവാളികളായ ഗോവിന്ദ് ഭായ്, മിഥേഷ് ചിമൻലാൽ ബട്ട്, രമേഷ് രൂപ ഭായ് ചന്ദന എന്നിവരാണ് സുപ്രിം കോടതിയിൽ ഹരജി നൽകിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





