19
Jul 2023
Sun
19 Jul 2023 Sun

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നടനും ബി.ജെ.പിയുടെ മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നുന്നു. വ്യവസായിയും മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസാണ് വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍വെച്ച് നടന്നു. വിവാഹനിശ്ചയ ചിത്രങ്ങള്‍ ഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും.

സുരേഷ് ഗോപി – രാധിക ദമ്പതികളുടെ മൂത്തമകളാണ് ഭാഗ്യ. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക