21
Jan 2023
Mon
21 Jan 2023 Mon

കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവര്‍ഷാഘോഷം അരങ്ങേറിയ ഡാന്‍സ് ക്ലബ്ബില്‍ 10 പേരെ വെടിവച്ചുകൊന്നത് 72കാരന്‍. അക്രമി സഞ്ചരിച്ച വാന്‍ പൊലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം വെടിവച്ചുമരിച്ചു. ഹു കാന്‍ ട്രാന്‍ ആണ് വാഹനത്തിനുള്ളില്‍ സ്വയം വെടിയുതിര്‍ത്തുമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യന്ത്രത്തോക്കുമായി ഇയാള്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് സംഘം വാഹനത്തിനു നേരെ വരുന്നത് കണ്ട് ഇയാള്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷരീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു.

അക്രമി രക്ഷപ്പെട്ട വാന്‍ പൊലീസ് വാഹനങ്ങള്‍ ഉപയോഗിച്ചു വളയുകയായിരുന്നു. ആദ്യ വെടിവയ്പിനു ശേഷം സമീപപ്രദേശത്തുള്ള രണ്ടാമത്തെ ഡാന്‍സ് ക്ലബ്ബിലെത്തിയ ഇയാള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ജനം തടയുകയും തോക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാള്‍ ഓടി വാനില്‍ കയറുകയും രക്ഷപ്പെടുകയുമായിരുന്നു. ഈ വിവരം അനുസരിച്ചാണ് പൊലീസ് വാന്‍ കണ്ടെത്തി തടഞ്ഞത്.