പെണ്‍ സുഹൃത്തിനെ എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൈലറ്റിനെതിരെ നടപടി. പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍. എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് നടപടി സീകരിച്ചത്.
|
സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടും നടപടി എടുക്കാത്തതിനെത്തുടർന്ന് എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയും ഡിജിസിഎ ചുമത്തി. ഡൽഹി– ദുബായ് വിമാനത്തിൽ ഫെബ്രുവരി 27നായിരുന്നു സംഭവം.
വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റാണ് എയർ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് കയറാൻ അനുവദിച്ചത്. ഇവർ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. കോക്പിറ്റിൽ യുവതി കയറിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ നടപടിക്ക് പുറമേ നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





