ഉപയോക്താവ് ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം നല്‍കാത്തതിന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗിക്ക് 5000 രൂപ നഷ്ടമായി. ഉപയോക്താവിന് നഷ്ടപരിഹാരമായി 3000 രൂപയും കോടതിച്ചെലവിനത്തില്‍ 2000 രൂപയും നല്‍കാന്‍ ബംഗളൂരുവിലെ ഉപഭോക്തൃ കോടതി വിധിക്കുകയായിരുന്നു.(Swiggy to pay Rs 5000 for undelivered Ice Cream)
|
187 രൂപയുടെ ഐസ്‌ക്രീം ആണ് ആപ് ഉപയോക്താവായ യുവതി ഓര്‍ഡര്‍ ചെയ്തത്. സ്വഗ്ഗിയുടെ ഡെലിവറി ബോയി കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിയെങ്കിലും ഇത് ഡെലിവറി ചെയ്തില്ല. എന്നാല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്തതായാണ് ആപ്പില്‍ സ്റ്റാറ്റസ് കാണിച്ചിരുന്നത്.
ഇതോടെ ഉപയോക്താവ് സ്വഗ്ഗിയോട് പണം തിരികെ ആവശ്യപ്പെട്ടു. സ്വിഗ്ഗി ആവശ്യം നിഷേധിച്ചതോടെ യുവതി നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
സ്വിഗ്ഗിയുടേത് സേവന അപര്യാപ്തതയാണെന്നും അനുചിതമായ വ്യാപാര സമ്പ്രദായമാണെന്നും വ്യക്തമാക്കിയ കോടതി ഉപയോക്താവിന്റെ ഓര്‍ഡര്‍ തുകയായ 187 രൂപ തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു. 10000 രൂപ നഷ്ടപരിഹാരവും 7500 രൂപ കോടതിച്ചെലവുമാണ് പരാതിക്കാരി ആവശ്യപ്പെട്ടെതെങ്കിലും കോടതി ഇത് 3000ഉം 2000ഉം ആയി പരിമിതപ്പെടുത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





