30
Feb 2023
Thu
30 Feb 2023 Thu

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ പ്രഭു ആശുപത്രിയില്‍. കടുത്ത വയറ് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കിഡ്ണിയിലെ കല്ലിനെ തുടര്‍ന്നായിരുന്നു വേദന. ഇന്നലെ ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്തു. ആരോഗ്യപരമായി പ്രഭുവിന് ഇപ്പോള്‍ കുഴപ്പമില്ല. രണ്ടുദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു ദിവസം മുമ്പാണ് ചെന്നൈ കോടമ്പാക്കത്തെ മെഡ്വെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നായകനായി എത്തിയ പ്രഭു, പിന്നീട് വ്യത്യസ്തങ്ങളായ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധ നേടി. ഇപ്പോള്‍ സഹനടന്റെ റോളിലാണ് അദ്ദേഹം പതിവായി എത്തുന്നത്. വിജയ് നായകനായ വാരിസ് എന്ന ചിത്രമാണ് പ്രഭുവിന്റെതായി ഒടുവില്‍ ഇറങ്ങിയത്. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വത്തിലും പ്രഭു അഭിനയിച്ചിരുന്നു. തമിഴിലെ സുപ്രധാന ചിത്രങ്ങളിലെല്ലാം പ്രഭുവിന്റെ സാന്നിധ്യമുണ്ട്. അദ്ദേഹം ആശുപത്രിയിലാണ് എന്നറിഞ്ഞതോടെ നിരവധി പേരാണ് പ്രാര്‍ഥനയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക