|
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. തമിഴ്‌നാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു വാണി ജയറാം അന്തരിച്ചത്. 77 വയസ്സായിരുന്നു. 2018ൽ ഭർത്താവ് ജയറാം
മരണപ്പെട്ടതിന് ശേഷം ചെന്നൈ ഹാഡോസ് റോഡിലെ വീട്ടിൽ വാണി ഒറ്റക്കായിരുന്നു കഴിഞ്ഞുവന്നത്. ഇവരുടെ വീട്ടുജോലിക്കാരി മലർകൊടി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വീകരണമുറിയിൽ ടീപ്പോയിൽ തലയിടിച്ചുവീണു കിടക്കുന്ന നിലയിൽ വാണി ജയറാമിനെ കണ്ടത്.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കിൽപോക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു….
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





