05
Apr 2026
Fri
05 Apr 2026 Fri
Tanker carrying Iranian crude diverts to China after signalling India

ഇറാനില്‍ നിന്ന് എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ യാത്രാമധ്യേ ലക്ഷ്യസ്ഥാനം ചൈനയിലേക്ക് മാറ്റി. യുഎസ് ഉപരോധം നേരിടുന്ന പിങ് ഷുന്‍ ചരക്ക് കപ്പലാണ് ആറു ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയുമായി ചൈനയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഈയാഴ്ചയാദ്യം ഗുജറാത്തിലെ വദിനാര്‍ തുറമുഖത്തിലേക്ക് യാത്രാലക്ഷ്യം വ്യക്തമാക്കിയിരുന്ന പിങ് ഷുന്‍ കപ്പലിലെ നിലവിലെ റൂട്ട് പപരിശോധിച്ചപ്പോഴാണ് ഇത് ചൈനയിലേക്കാണ് പോവുകയെന്ന് വ്യക്തമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമൂന്നുദിവസമായി വദിനാറിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന കപ്പലാണ് പെട്ടെന്ന് യാത്രാലക്ഷ്യം ചൈനയിലേക്ക് മാറ്റിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കപ്പല്‍ ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ 2019നു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആദ്യ ഇറാനിയന്‍ എണ്ണ ആകുമായിരുന്നു ഇത്. യുഎസ് ഉപരോധത്തെ തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചത്.

മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 11.5 ശതമാനവും ഇറാനില്‍ നിന്നായിരുന്നു. 2018ല്‍ പ്രതിദിനം 518000 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. യുഎസ് ഉപരോധത്തെ തുടര്‍ന്ന് 2019ല്‍ ഇത് 268000 ബാരലുകളായി കുറയുകയും പിന്നീട് പൂര്‍ണമായി നിലയ്ക്കുകയും ചെയ്തു.

ALSO READ: അബൂദബിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം