16
Apr 2026
Thu
16 Apr 2026 Thu
Puting talks with Saudi Crown Prince to end war

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
യുദ്ധം ഉടന്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചര്‍ച്ച ചെയ്തു. ഊര്‍ജ ഉല്‍പ്പാദനത്തിലും ചരക്ക് നീക്കത്തിലുമുണ്ടായ പ്രശ്‌നങ്ങള്‍ ആഗോള ഊര്‍ജ സുരക്ഷയെ പ്രതികൂലമായി ബാധിച്ചതായി ഇരുവരും ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനെതിരേ ഇസ്രായേലും യുഎസും തുടങ്ങിവച്ച ആക്രമണം ഒരുമാസം പിന്നിടുമ്പോഴും കനത്ത തോതില്‍ തുടരുകയാണ്. ഈ ആക്രമണങ്ങളില്‍ പരമോന്നത നേതാവടക്കമുള്ള കൊല്ലപ്പെട്ടപ്പോഴും ഇറാന്റെ ചെറുത്തുനില്‍പ്പിനും കുറവില്ല. ഇസ്രായേലിലും ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമതാവളങ്ങളുമാണ് ഇറാന്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ആഗോളതലത്തില്‍ ഊര്‍ജപ്രതിസന്ധിയുണ്ടായിക്കൊണ്ടിരിക്കുകയാണ്.

ALSO READ: 11 മാസം പ്രായമുള്ള മകള്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചതിനു പിന്നാലെ അമ്മ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക