താനൂരില്‍ ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. യുവാവ് ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്.
|
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മര്‍ദ്ദനം നടന്നതായാണ് ഇന്റലിജിന്‍സ് റിപോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കള്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പൊലീസ് താമിര്‍ ജിഫ്രി അടക്കമുള്ളവരെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. എന്നാല്‍ ഇവരെ സ്റ്റേഷനിലെത്തിച്ചതാവട്ടെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു. സ്‌റ്റേഷനിലെത്തിക്കുന്നതിനു മുമ്പായി താമിര്‍ ജിഫ്രിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





