ഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും ഉറപ്പ് നൽകിയെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സെയ്ഫുല്ല റഹ്മാനി. ബില്ല് പാസാക്കുന്നതിൽ ടിഡിപിയുടെയും ജെഡിയുവിന്റെയും നിലപാട് നിർണായകമാണെന്നിരിക്കെ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സഖ്യകക്ഷികളുടെ നിലപാട് ഏൽപ്പിച്ചിരിക്കുന്നത്.
|
ഇരുപാർട്ടികളുടെ നേതാക്കളുമായി മുസ്‍ലിം വ്യക്തി നിയമ ബോർഡും വിവിധ മുസ്‍ലിം സംഘടനകളും ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്കു പിന്നാലെയാണ് ബില്ലിനെ അനുകൂലിക്കില്ലെന്ന് രണ്ട് പാർട്ടികളും അറിയിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രിയ പാർട്ടികളുമായി വ്യക്തി നിയമ ബോർഡും വിവിധ സംഘടനകളും ചർച്ചനടത്തുന്നുണ്ട്. ആർജെഡി, ശിവസേന, ഡിഎംകെ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയതായും അവർ ബില്ലിനെ അനുകൂലിക്കില്ലെന്നും എതിർക്കുമെന്ന് ഉറപ്പ് നൽകിയതായും സംഘടന അറിയിച്ചു.
ബില്ലിനെതിരെ സഭയിൽ കനത്തപ്രതിഷേധവും പ്രതിഷേധപാർട്ടികൾ രംഗത്തെത്തിയതോടെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചിരുന്നു. ഇന്നലെ നടന്ന ജെ.പി.സിയുടെ ആദ്യ യോഗത്തിൽ ടി.ഡി.പിയും ജെ.ഡിയും ബില്ലിനെ പറ്റി പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങൾ മുഖവിലക്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





