18
Nov 2023
Thu
18 Nov 2023 Thu

14കാരനുമായി ലൈം​ഗികബന്ധം പുലർത്തിയതിന് മുൻ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം. മോന്റോ​ഗോമറി കൗണ്ടി വകുപ്പ് പൊലീസ് ആണ് 31കാരിയായ മെലിസ മാരി കർട്ടിസിനെ അറസ്റ്റ് ചെയ്തത്. എട്ടുവർഷം മുമ്പ് മോന്റോ​ഗോമറി വില്ലേജ് മിഡിൽ സ്കൂളിലെ അധ്യാപികയായിരുന്ന സമയത്താണ് മെലിസ മാരി തന്റെ 22ാം വയസ്സിൽ 14കാരനായ വിദ്യാർഥിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം ഇപ്പോൾ പ്രായപൂർത്തിയായ വിദ്യാർഥി പരാതിയുമായി പൊലീസിനെ സമീപിക്കുകയും അന്വേഷണം ആരംഭിച്ച പൊലീസ് മെലിസയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2015 ജനുവരി മുതൽ മെയ് വരെയുള്ള കാലത്തായിരുന്നു അധ്യാപികയായ മെലിസ എട്ടാം ​ഗ്രേഡ് വിദ്യാർഥിക്ക് കഞ്ചാവും മദ്യവും നൽകിയ ശേഷം ലൈം​ഗികവേഴ്ച നടത്തിയത്. ഇരുപതിലേറെ തവണയാണ് അധ്യാപിക വിദ്യാർഥിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.