27
May 2024
Sat
27 May 2024 Sat
teacher arrested for keeping sexual relationship with 11 year old student

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ 11കാരനുമായി ലൈംഗികബന്ധം പുലര്‍ത്തിയ അധ്യാപിക വിവാഹത്തിനു മാസങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായി. യുഎസിലാണ് സംഭവം. 24കാരിയായ മഡിസന്‍ ബെര്‍ഗ്മാന്‍ ആണ് പിടിയിലായത്. 13 വയസ്സില്‍ താഴെയുള്ള കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഗുരുതരമായ കുറ്റമാണ് അധ്യാപികയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.(teacher arrested for keeping sexual relationship with 11 year old student)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹുഡ്‌സണിലെ റിവര്‍ ക്രസ്റ്റ് എലമന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മഡിസന്‍ തന്റെ വിദ്യാര്‍ഥിയുമായി മൊബൈല്‍ഫോണ്‍ വഴി അടുപ്പം സ്ഥാപിക്കുകയും കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവരികയുമായിരുന്നു. അധ്യാപിക തന്റെ മകനയച്ച സന്ദേശം ഫോണില്‍ കണ്ട മാതാവാണ് വിവരം സ്‌കൂള്‍ അധികൃതരെയും പോലീസിനെയും അറിയിച്ചത്.

തുടര്‍ന്ന് പോലീസ് അധ്യാപികയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ബാഗില്‍ നിന്ന് വിദ്യാര്‍ഥിയുമായുള്ള വഴിവിട്ട ബന്ധം വിശദീകരിക്കുന്ന കൈപ്പട കുറിപ്പുകളും പോലീസ് കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കുട്ടിയുടെ അമ്മയില്‍ നിന്നാണ് തനിക്ക് വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചതെന്ന് അധ്യാപിക പോലീസിനോടു പറഞ്ഞു.

കുട്ടിയുമായി അടുപ്പം സ്ഥാപിച്ച മഡിസന്‍ സ്‌കൂള്‍ വളപ്പിലും മറ്റിടങ്ങളിലുമെത്തിച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എഴുതി സൂക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദീര്‍ഘകാല ആണ്‍സുഹൃത്തുമായി ജൂലൈയില്‍ അധ്യാപികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തി.

അതേസമയം അറസ്റ്റിലായ അധ്യാപികയെ 25000 ഡോളറിന്റെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. മെയ് 30 അധ്യാപിക കോടതിയില്‍ ഹാജരാവുകയും വേണം. സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കുന്നതിന് അധ്യാപികയ്ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക