കോവിഡ് കാലത്ത് കുട്ടികൾക്കുള്ള കോഴിയിറച്ചി അടിച്ചുമാറ്റിയ അധ്യാപികയ്ക്ക് 9 വർഷം തടവ്. യുഎസിലെ ഇല്ലിനോയ്സിലാണ് സംഭവം. 68കാരിയായ വിറ ലിഡലിനെയാണ് കോടതി ശിക്ഷിച്ചത്. അധ്യാപിക ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചിട്ടുണ്ട്.
|
2020 ജൂലൈ മുതൽ 2022 ജൂലൈ വരെയുള്ള കാലത്താണ് 15 ലക്ഷം യുഎസ് ഡോളറിന്റെ(12.59 കോടി രൂപ) തിരിമറിയാണ് കുട്ടികൾക്കുള്ള കോഴിയിറച്ചിയുടെ കണക്കിൽ അധ്യാപിക നടത്തിയത്. സ്കൂളിലേക്ക് കോഴിയിറച്ചി വിതരണം ചെയ്യുന്നയാളിൽ നിന്ന് 11000 കെയ്സ് ചിക്കൻ വിങ്സ് ആണ് അധ്യാപിക വാങ്ങിയത്.
എന്നാൽ ഇവ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിടുകയും കുട്ടികളുടെ ഭക്ഷണം വീടുകളിലേക്ക് നൽകിവരികയും ചെയ്യുന്ന രീതി സ്വീകരിച്ചത് മുതലെടുത്തായിരുന്നു തട്ടിപ്പ്.
NEW: Illinois school district teacher sentenced to 9 years in prison for stealing $1.5 million worth of chicken wings.
68-year-old Vera Liddell pulled off the chicken wing heist from July 2020 to February 2022.
Liddell would place orders for the wings with a food provider for… pic.twitter.com/tLkOafoFaD
— Collin Rugg (@CollinRugg) August 12, 2024



