08
Sep 2023
Thu
08 Sep 2023 Thu

തൃശൂര്‍: ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തിൽ അണിഞ്ഞിരുന്ന സ്വർണമാലയും സ്വർണപ്പൊട്ടും മോഷ്ടിച്ച പൂജാരി പിടിയില്‍. തിരുവത്ര മത്രംകോട്ട് കുടുംബത്തിന്റെ കുടുംബക്ഷേത്രമായ നാഗഹരിക്കാവ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. എടവിലങ്ങ് കാര എടച്ചാലിൽ വീട്ടിൽ ഹരിദാസ് മകൻ ദിപിൻ ദാസാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി അവധിക്കു പോയ സമയത്ത് ശാന്തി ചെയ്യാൻ വന്നതായിരുന്നു പ്രതി.

വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാലയുടെ ഏകദേശം അതേ രൂപത്തിലുളള മറ്റൊരു മാല അണിയിച്ചാണ് ഇയാള്‍ ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈയിൽ നിന്നും മോഷണം പോയ മുഴുവൻ സ്വർണവു
പൊലീസ് കണ്ടെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക