18
May 2024
Thu
18 May 2024 Thu
A female politician in Thailand affair with her adopted son

തായ്‌പേയ്: തായ്‌ലന്റിലെ അറിയപ്പെടുന്ന വനിതാ രാഷ്ട്രീയ നേതാവിന് ദത്തു പുത്രനുമായി അവഹിത ബന്ധം. 45 വയസ്സുകാരി പ്രപാപോണ്‍ ചോയ്‌വാദ്‌കോയും 24 വയസ്സുള്ള ഫ്രാ മഹായും കിടപ്പറ പങ്കിടുന്നതിനിടെ ഭര്‍ത്താവ് പിടികൂടുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. സന്യാസി കൂടിയാണ് ദമ്പതികളുടെ ദത്ത് പുത്രനായ ഫ്രാ മഹാ. ( Thai Politician Caught By Husband In Bed With 24-year-old Adopted Son )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോയ്‌വാദ്‌കോയെ കുറിച്ച് സംശയം തോന്നിയ ഭര്‍ത്താവ് ഇവരെ കൈയോടെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ദൂരസ്ഥലത്തേക്ക് യാത്ര പോകുന്നതായി തെറ്റിദ്ധരിപ്പിച്ച ശേഷം 5 മണിക്കൂര്‍ ഡ്രൈവ് ചെയ്‌തെത്തിയാണ് ചോയ്‌വാദ്‌കോ ഇരുവരെയും കിടപ്പറയില്‍ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രത്തില്‍ വച്ചാണ് ദമ്പതികള്‍ ഫ്രാ മഹായെ ദത്തെടുത്തത്. ഫ്രായുടെ അവസ്ഥ കണ്ട് സങ്കടം തോന്നുവെന്ന് ചോയ്‌വാദ്‌കോ ഭര്‍ത്താവിനോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. വാര്‍ത്ത തായ്‌ലന്റിലും സമീപ രാജ്യങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി.