നായ കുറുകെ ചാടി; നടന്‍ തങ്കച്ചന്‍ വിതുരയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്
|
കൊച്ചി: നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുരയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്‌റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം. തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെ.സി.ബിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നു തങ്കച്ചന്‍ പറഞ്ഞു.
മിമിക്ര രംഗത്ത് ഏറെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചന്‍. ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏയേറെ കഷ്ടപ്പെട്ടാണ് താന്‍ വളര്‍ന്ന് വന്നതെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് ഭക്ഷണം പോലും കഴിക്കാന്‍ കിട്ടാതെ താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നതെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.


