ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം ഫിൻലന്റ് തുടർച്ചയായി ആറാം തവണയും സ്വന്തമാക്കി. യു. എൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്വർക്കിന്റെ പ്രസിദ്ധീകരണമാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്. 150ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.
|
പ്രതിശീർഷ ആഭ്യന്തര ഉത്പാദന വളർച്ച, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, കുറഞ്ഞ അഴിമതി എന്നിവ മാനദണ്ഡമാക്കിയാണ് രാജ്യങ്ങളുടെ റാങ്ക് നിർണയിക്കുന്നത്. പട്ടികയിൽ ഡെന്മാർക്ക് രണ്ടാം റാങ്കും ഐസ്‌ലാന്റ് മൂന്നാം റാങ്കും നിലനിർത്തി. അന്താരാഷ്ട്ര സന്തോഷ ദിനആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പട്ടികയിൽ ഇന്ത്യ സ്വന്തമാക്കിയത് 125ാം റാങ്കാണ്. രസകരമായ കാര്യം നേപ്പാളിനും ചൈനയ്ക്കും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളുടേയും റാങ്കിംഗ് താഴ്ന്നിട്ടുണ്ട്. യുദ്ധമുണ്ടായിട്ടു പോലും ഇന്ത്യയേക്കാൾ എത്രയോ മുകളിലാണ് റഷ്യയും യുക്രെയ്‌നും ഇടം പിടിച്ചത്. റഷ്യ 72ാം റാങ്ക് നേടിയപ്പോൾ യുക്രെയ്ൻ 92ാം റാങ്കാണ് പട്ടികയിൽ സ്വന്തമാക്കിയത്.
ഇതോടൊപ്പം ലോകത്ത് ഏറ്റവുമധികം അസന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. അസന്തുഷ്ടിയുള്ള ആദ്യ 20 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 12 ആണ്.
യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ പ്രസിദ്ധീകരണമായ റിപ്പോർട്ട്, 150 ലധികം രാജ്യങ്ങളിലെ ആളുകളിൽ നിന്നുള്ള ആഗോള സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതൽ 2022 വരെയുള്ള മൂന്ന് വർഷങ്ങളിലെ ശരാശരി ജീവിത മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യത്തെ 20 രാജ്യങ്ങൾ.
1. Finland
2. Denmark
3. Iceland
4. Israel
5. Netherlands
6. Sweden
7. Norway
8. Switzerland
9. Luxembourg
10. New Zealand
11. Austria
12. Australia
13. Canada
14. Ireland
15. United States
16. Germany
17. Belgium
18. Czech Republic
19. United Kingdom
20. Lithuania
അസന്തുഷ്ടിയുള്ള രാജ്യങ്ങൾ
1. Afghanistan
2. Lebanon
3- Sierra Leone
4. Zimbabwe
5. Congo
6. Botswana
7. Malawi
8. Comoros
9. Tanzania
10. Zambia
11. Madagascar
12. India
13. Liberia
14. Ethiopia
15. Jordan
16. Togo
17. Egypt
18. Mali
19. Gambia
20. Bangladesh


