27
Feb 2024
Wed
27 Feb 2024 Wed
The DYFI leader who beat up the law student was expelled from the college

പത്തനംതിട്ട:  സ്വകാര്യ ലോ കോളജിലെ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കോളജിൽ നിന്നു പുറത്താക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജെയ്സനെതിരെ നടപടിയെടുക്കാൻ കോളജ് അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോളജിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പിന്നാലെയാണ് ജെയ്സനെ പുറത്താക്കിയതായി കോളജ് അധികൃതർ അറിയിച്ചത്.