ന്യൂയോര്‍ക്ക്: യാത്രമധ്യേ പൈലറ്റ് മരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. (The pilot died en route; Emergency landing for the plane) ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റിനാണ് യാത്രാമധ്യേ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
|
തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അമേരിക്കന്‍ നഗരമായ സീറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) എന്ന പൈലറ്റാണ് മരിച്ചത്.
യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ വിമാനം ഇറക്കുകയായിരുന്നു. ലാന്‍ഡിങ്ങിനു മുമ്പ് തന്നെ പെഹ്ലിവാന്‍ മരിച്ചിരുന്നു.
2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന പൈലറ്റിന് മാര്‍ച്ചില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.


