പാരിസ്: ഫ്രാന്‍സില്‍ ചെറുവിമാനം വൈദ്യുതി ലൈനില്‍ തട്ടി തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. (The plane hit a power line and crashed in Paris; Three deaths) വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.
|
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദുരന്തം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പാരീസ് നഗരത്തിലെ റോഡിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വിമാനം വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോഗ്‌നെസ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നയുടനെയാണ് അപകടം സംഭവിച്ചത്.
ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനിലാണ് വിമാനം തട്ടിയത്. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് വൈദ്യുതി ലൈനില്‍ തട്ടി വിമാനം വീഴുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടം നടന്നയുടന്‍ റോഡ് അടച്ചു. വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


