ഇന്ത്യാന: കുടുംബവുമായി യാത്ര ചെയ്യുന്നതിനിടെ കടുത്ത ദാഹം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമിതമായി വെള്ളം കുടിച്ച യുവതി മരിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ ആഷ്‌ലി സ്‌മ്മേഴ്‌സ് (35) ആണ് മരിച്ചത്.
ജൂലൈ നാലിന്റെ വാരാന്ത്യത്തില്‍ ഭര്‍ത്താവിനും രണ്ട് ചെറിയ പെണ്‍മക്കള്‍ക്കും ഒപ്പം ഫ്രീമാന്‍ തടാകത്തിന് പുറത്ത് പോയപ്പോള്‍ ആഷ്ലിക്ക് കടുത്ത ദാഹം അനുഭവപ്പെടാന്‍ തുടങ്ങി. 20 മിനിറ്റിനുള്ളില്‍ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് അവളുടെ സഹോദരന്‍ ഡെവണ്‍ മില്ലര്‍ പറഞ്ഞു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
|
കുറഞ്ഞസമയത്തിനുള്ളില്‍ അമിതമായ വെള്ളംകുടിക്കുന്നതിലൂടെ ഉണ്ടാവുന്ന ജല വിഷബാധ ആണ് യുവതിയുടെ ജീവനെടുത്തത്. അമിതഅളവില്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഇലക്ട്രോലെറ്റുകളുടെ സന്തുലിതാവസ്ഥ തകിടംമറിയുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ അപകടകരമായി ബാധിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയാണ് വെള്ളംകുടി മല്‍സരത്തില്‍ അടക്കം പലരുടെയും ജീവനെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





