18
Dec 2023
Mon
18 Dec 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും വലിയ കവിളുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് ഉക്രെയ്ന്‍ സ്വദേശിനിയായ അനസ്താസിയ പോക്രഷ്ചുക്ക്. കവിളുകളിലും ചുണ്ടുകളിലും താടിയെല്ലുകളിലും ഒക്കെ വലിയതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ താന്‍ നടത്തിയ പുതിയ മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. മുഖത്തെ പരീക്ഷണത്തിന് പുറമെ ഇപ്പോള്‍ തന്റെ നഖങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അനസ്താസിയ പോക്രഷ്ചുക്ക് .

നഖങ്ങളെ അസാധാരണമാംവിധം നീളമുള്ളതും കൂര്‍ത്തതുമായി മാറ്റുകയാണ് ഇവര്‍. 200,000-ത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഏറ്റവും പുതിയ പരീക്ഷണത്തെ കുറിച്ച് വ്യക്തമാക്കി, തന്റെ അലങ്കരിച്ച നഖങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ പങ്കിട്ടു. ചിലര്‍ യുവതിയെ പ്രശംസിച്ചു. എന്നാല്‍ മറ്റുള്ളവര്‍ അത് എന്തൊരു ശല്യപ്പെടുത്തുന്ന ഒന്നാണിത്, എന്നിങ്ങനെയാണ് പറയുന്നത്.

പല വിവാദങ്ങളും ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനും അവളുടെ രൂപം കൃത്രിമമാക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചെന്ന് പറഞ്ഞൊക്കെയായിരുന്നു വിവാദം. എന്നാല്‍ ഇതൊന്നും ഇവര്‍ ചെവികൊള്ളാറില്ല, തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടുപോകുന്നു. പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളുടെ അതിരുകള്‍ കടന്നുകൊണ്ട് പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇവര്‍.