18
Jul 2023
Thu
18 Jul 2023 Thu

ട്വിറ്ററിനു ബദലായി മെറ്റ കൊണ്ടുവന്ന പുതിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ത്രെഡ്‌സിന് വന്‍ വരവേല്‍പ്പ്. ജൂലൈ 6ന് ലോഞ്ച് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 50 ലക്ഷത്തിലേറെ പേരാണ് ത്രെഡ്‌സില്‍ സൈന്‍ അപ്പ് ചെയ്തത്. ആപ് ലോഞ്ച് ചെയ്ത് രണ്ടു മണിക്കൂറുകൊണ്ട് 20 ലക്ഷത്തിലേറെ സൈന്‍അപ്പുകള്‍ ഉണ്ടായെന്ന് വ്യക്തമാക്കിയ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പിന്നീട് നാലുമണിക്കൂറുകൊണ്ട് ഇത് 50 ലക്ഷം കടന്നുവെന്നും അറിയിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാം യൂസര്‍നെയിം തന്നെ ത്രെഡ്‌സിനും ഉപയോഗിക്കാമെന്ന് ഉടമകളായ മെറ്റ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. ഈ അവസരത്തിലാണ് മെറ്റ ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തി ത്രെഡ്‌സ് അവതരിപ്പിച്ചത്. ആപ് ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കുന്ന വന്‍ സ്വീകാര്യത ത്രെഡ്‌സ് ട്വിറ്ററിന് ഭീഷണിയുയര്‍ത്തുമെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. നാലിലൊന്ന് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ത്രെഡ്‌സില്‍ സൈന്‍ അപ് ചെയ്താല്‍ തന്നെ ട്വിറ്ററിനെ മറികടക്കാമെന്നാണ് മെറ്റയുടെ വിലയിരുത്തല്‍.