04
Jul 2023
Wed
04 Jul 2023 Wed

ബംഗളൂരുവിൽ ടെക് കമ്പനി എംഡിയെയും മലയാളിയായ സിഇഒയെയും വെട്ടിക്കൊന്ന സംഭവത്തിൽ അക്രമികൾ അറസ്റ്റിൽ. എയറോണിക് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്’ മാനേജിങ് ഡയറക്ടർ ഫനീന്ദ്ര സുബ്രഹ്മണ്യനെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആയ കോട്ടയം സ്വദേശി
വിനു കുമാറിനെയും വെട്ടിക്കൊന്ന മുഖ്യപ്രതി ജോക്കർ ഫെലിക്സ് എന്ന ശബരീഷ് കൂട്ടാളികളായ സന്തോഷ്, വിനയ് റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. കുനിഗലിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ടാണ് സ്ഥാപനത്തിലെ മുൻജീവനക്കാരൻ കൂടിയായ ഫെലിക്സ് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഇരുവരെയും വാളിന് വീട്ടിക്കൊന്നത്.
അമൃതഹള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. ടവർ ഡംപ്, കോൾ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക