18
Apr 2024
Sat
18 Apr 2024 Sat
three Indian women dies in car accident in US

യുഎസില്‍ മൂന്ന് ഇന്ത്യന്‍ വനിതകള്‍ കാറപകടത്തില്‍ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നുള്ള രേഖാബെന്‍ പട്ടേല്‍, സംഗീതാബെന്‍ പട്ടേല്‍, മനീഷാബെന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.(three Indian women dies in car accident in US)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. പാലത്തില്‍ നിന്ന് തെറിച്ചു 20 അടിയോളം ഉയരമുള്ള മരത്തിനു മുകളില്‍ കുടുങ്ങിയ നിലയിലായിരുന്നുന്നു കാര്‍.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.