16
Oct 2024
Fri
16 Oct 2024 Fri
three reserve soldiers of Israel killed in Gaza strip

വടക്കന്‍ ഗസാ മുനമ്പില്‍ കരയുദ്ധത്തിനെത്തിയ മൂന്ന് ഇസ്രായേല്‍ റിസര്‍വ് സൈനികര്‍ ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഹമാസ് സ്വാധീനം ഉറപ്പിക്കുന്നതിന് തടയാനായി ഇസ്രായേല്‍ ഈ വാരം പുതിയ സൈനിക നീക്കം നടത്തുന്നതിനിടെയാണ് പ്രത്യാക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

460ാമത് ബ്രിഗേഡിന്റെ ഭാഗമായ 5460ാമത് സപ്പോര്‍ട്ട് യൂനിറ്റിലെ അംഗങ്ങളായ മാസ്റ്റര്‍ സര്‍ജന്റ്(റിസര്‍വ്)ഒരു മോഷ് ബോറന്‍സ്റ്റീന്‍(32), മേജര്‍(റിസര്‍വ്)നതാനല്‍ ഹിര്‍ഷ്‌കോവിത്സ്(37), മാസ്റ്റര്‍ സര്‍ജന്റ്(റിസര്‍വ്) തസ് വി മതിയാഹു മറാന്ത്‌സ്(32)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 353 ആയെന്ന് ഇസ്രായേല്‍ അറിയിച്ചു.