മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.ആര്‍ മഹേഷ് എംഎല്‍എ യുമായി ‘ ടോക് ഷോ ‘ സംഘടിപ്പിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് ഹാളില്‍ ആയിരുന്നു പരിപാടി.
|
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അധ്യക്ഷന്‍ ആയിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്റൈനില്‍ എത്തിയത് ആയിരുന്നു സി ആര്‍ മഹേഷ് എംഎല്‍എ. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് സംഘടന പ്രവര്‍ത്തനശൈലിയില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയില്‍ സി ആര്‍ മഹേഷ് പറഞ്ഞു.
കലാ സാംസ്‌കാരിക പ്രവര്‍ത്തങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങളിലും കൂടുതല്‍ ഇടപെടല്‍ നടത്തണം. പ്രവാസ സംഘടനാ പ്രവര്‍ത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു,
ഐ.വൈ. സി.സി യുടെ തുടക്കകാലം മുതല്‍ സംഘടനയുമായി ചേര്‍ന്ന് പോകുന്ന ഒരാള്‍ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അനില്‍ കുമാര്‍ യു കെ, അജിത് കുമാര്‍ കണ്ണൂര്‍, ജമാല്‍ കുറ്റിക്കാട്ടില്‍,റഹിം വാവ കുഞ്ഞു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു,
നിരവധി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എംഎല്‍എ മറുപടി നല്‍കി. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയുംപറഞ്ഞു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





