22
Jan 2023
Fri
22 Jan 2023 Fri

ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന ഭീമന്‍ ചൊറിത്തവളയെ കണ്ടെത്തി. ആസ്‌ത്രേലിയന്‍ മഴക്കാടുകളില്‍ നിന്നാണ് 2.7 കിലോഗ്രാം ഭാരം വരുന്ന ചൊറിത്തവളയെ(ടോഡ്)കണ്ടെത്തിയത്. സാധാരണ ചൊറിത്തവളയില്‍ നിന്ന് ആറിരട്ടി വരെ വലിപ്പം കൂടിയ തവളയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടില്‍ നിന്ന് പിടികൂടിയ തവളയെ പ്രത്യേക കൂട്ടില്‍ അടച്ചിരിക്കുകയാണ്. ക്വീന്‍സ് ലാന്‍ഡിലൂടെ റോന്ത് ചുറ്റവെ പാര്‍ക്ക് റേഞ്ചറായ കിലീ ഗ്രേ ആണ് ആദ്യം തവളയെ കാണുന്നത്. ഫുട്‌ബോളിന് കാലുകള്‍ കൊടുത്തതു പോലെയാണ് തനിക്കു തോന്നിയതെന്നും തവളയാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു. ടോഡ്‌സില എന്ന സംഘം തവളയ്ക്ക് പേരുനല്‍കിയത്.

തവളയെ തൂക്കിനോക്കിയപ്പോള്‍ ലോകറെക്കോഡ് തിരുത്തുമെന്നും സംഘത്തിനു മനസ്സിലായി. സ്വീഡനിലെ വളര്‍ത്തുതവള 1991ല്‍ കുറിച്ച 2.65 കിലോഗ്രാം ഭാരമെന്ന റെക്കോഡാണ് ടോഡ്‌സില തിരുത്താന്‍ പോവുന്നത്. പെണ്‍തവളയാണ് ടോഡ്‌സിലയെന്നാണ് കരുതുന്നത്. പ്രായം തിട്ടപ്പെടുത്താനായിട്ടില്ല.