12
Jan 2024
Sat
12 Jan 2024 Sat

സ്വര്‍ണവില രണ്ടാം ദിനവും കൂടി; ഇന്നത്തേത് നേരിയ വര്‍ധനവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന് നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതേടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയും ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5780 രൂപയും ആയി. ഇന്നലെ പവന്‍ വില 240 രൂപ ഉയര്‍ന്നിരുന്നു.

ജനുവരി 18ന് സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്. രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക