22
Feb 2023
Wed
22 Feb 2023 Wed

നാഗാലാന്‍ഡില്‍ നിന്ന് സായുധ സേനാ പ്രത്യേകാധികാര നിയമം(അഫ്‌സ്പ)മൂന്നോ നാലോ വര്‍ഷത്തിനകം പൂര്‍ണമായും നീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നാഗാലാന്‍ഡില്‍ റാലിയില്‍ സംബന്ധിക്കുകയായിരുന്നു അമിത് ഷാ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2014ന് മുമ്പ് നാഗാലാന്‍ഡ് രക്തരൂക്ഷിതമായിരുന്നു. വെടിവയ്പുകളും സ്‌ഫോടനങ്ങളും മൂലം നാഗാലാന്‍ഡ് അരക്ഷിതാവസ്ഥയിലായിരുന്നു. മോദിജി നടത്തിയ സമാധാന പ്രക്രിയയിലൂടെ നാഗാലാന്‍ഡിനെ സമാധാന പാതയിലേക്ക് കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു. സ്വതന്ത്ര നാഗാലാന്‍ഡ് ആവശ്യമുന്നയിക്കുന്ന ആറു കിഴക്കന്‍ ജില്ലകളില്‍ ഒന്നായി ടൂന്‍സാങ്ങിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ അഫ്‌സ്പ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചത്.

നാഗാലാന്‍ഡിലെ 60 നിയമസഭാ സീറ്റുകളില്‍ 20 എണ്ണം ഈ ആറു ജില്ലകളിലാണുള്ളത്. ഫെബ്രുവരി 27നാണ് നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.