21
Aug 2023
Sun
21 Aug 2023 Sun

കറാച്ചി: പാകിസ്താനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണം 28 ആയി. അമ്പതിലേറെ പേര്‍ക്ക് പരിക്ക്. തെക്കന്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നവാബ് ഷാ സിറ്റിയിലെ സഹാറ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ചയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹസാര എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളംതെറ്റിയത്. ദുരന്തം സാങ്കേതിക തകരാറിനെ തുടര്‍ന്നാണോ അട്ടിമറിയാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ മന്ത്രി ഖാജ സഅദ് റഫീഖ് പറഞ്ഞു.