ഇന്‍ഷുറന്‍സ് തീര്‍ന്ന കാറിടിച്ചു 19കാരന് മരിച്ച സംഭവത്തില്‍ കാറുടമയും അപകടസമയം വാഹനമോടിച്ചിരുന്ന 19കാരനായ മകനും ചേര്‍ന്ന് 42 ലക്ഷം രൂപ നല്കാന് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവ്. 2023 മാര്‍ച്ച് 27ന് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ വേണു മരിച്ച സംഭവത്തിലാണ് ട്രിബ്യൂണലിന്റെ വിധി. കാറുടമയുടെ മകനായ 19കാരനാണ് വാഹനം ഓടിച്ചിരുന്നത്.
|
കോട്ടയം-കുമളി എന്‍എച്ച് റോഡില്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് മുന്നില്‍വച്ചാണ് എതിരെ വന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇടിച്ച കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നത്. കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അനന്തുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ALSO READ: വൈശാഖന് യുവതിയെ കൊന്നശേഷം മൂന്നുതവണ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തല്‍
Related
Latest News
Trending
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചുമുതല്‍
- 01-Feb-2026
കേരളത്തിന് എയിംസ് ഇത്തവണയുമില്ല
- 01-Feb-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



