48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കനത്ത പ്രത്യാഘാതമെന്ന മുന്നറിയിപ്പുമായി ട്രംപ്. സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനി രണ്ടുദിവസം മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് മുന്നിലുള്ളതെന്നുമാണ് ട്രംപിന്റെ ഭീഷണി.
|
ഒരു ഡീലിലെത്താനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ 10 ദിവസം സമയമാണ് താന്‍ നല്‍കിയിട്ടുള്ളതെന്ന് ഓര്‍ക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അമേരിക്കന്‍ ആക്രമണം നിര്‍ത്തുന്നതിന് ഇറാന്‍ ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ താന്‍ 10 ദിവസം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ ആറിനാണ് ഈ സമയപരിധി അവസാനിക്കുന്നതെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
ഫെബ്രുവരി 28നാണ് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചുതുടങ്ങിയത്. ഇതിനു തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസിന്റെ വ്യോമതാവളങ്ങള്‍ക്കും യുഎസ് ബന്ധമുള്ള ഊര്‍ജകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക്‌നീക്കം ഇറാന്‍ നിയന്ത്രണത്തെ തുടര്‍ന്ന് തടസ്സപ്പെട്ടതോടെ ലോകമെങ്ങും ഇന്ധനപ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്.
ALSO READ: ഇറാനില്‍ രണ്ടുപേരെ കൂടി തൂക്കിക്കൊന്നു





