08
Apr 2026
Tue
08 Apr 2026 Tue
Trump says whole civilisation in Iran will die today night

ഹോര്‍മുസ് കടലിടുക്ക് തുറക്കാനായി താന്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ ഇന്നു രാത്രി ഇറാനെ പൂര്‍ണമായും നശിപ്പിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. അത് സംഭവിക്കാന്‍ താനാഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോഴത് നടന്നേക്കാം. എന്നിരുന്നാലും ഇപ്പോള്‍ നമുക്ക് പൂര്‍ണമായ ഒറു ഭരണമാറ്റമുണ്ടായിരിക്കുന്നു. വ്യത്യസ്തവും സ്മാര്‍ട്ടായതും തീവ്രവാദം കുറഞ്ഞതുമായ മനസ്സുകള്‍ നിലനില്‍ക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിന്റെ ദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കണ്ടെത്തുമോയെന്ന് ആര്‍ക്കറിയാം? 47 വര്‍ഷത്തെ കൊള്ള, അഴിമതി, മരണം എന്നിവ ഒടുവില്‍ അവസാനിക്കുകയാണ്. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്നുരാത്രിയാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് ഇറാനു നല്‍കിയിരിക്കുന്ന സമയപരിധി കഴിയുന്നത്. അതേസമയം ജനവാസകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ മേഖലയ്ക്കു പുറത്തേക്ക് തങ്ങള്‍ പ്രതികരിക്കുമെന്നും യുഎസിനും സഖ്യകക്ഷികള്‍ക്കും വര്‍ഷങ്ങളോളം എണ്ണയും പ്രകൃതിവാതകവും നിഷേധിക്കുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രതികരിച്ചു.യുദ്ധത്തിനുള്ള നഷ്ടപരിഹാരം നല്‍കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ALSO READ: തുര്‍ക്കിയിലെ ഇസ്രായേലീ കോണ്‍സുലേറ്റിനു സമീപം വെടിവയ്പില്‍ മൂന്നുമരണം