29
Apr 2026
Mon
29 Apr 2026 Mon
9 Policemen awarded death sentence over father son duo custodial death

അച്ഛനെയും മകനെയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്ന 9 പോലീസുകാര്‍ക്ക് വധശിക്ഷ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2020 ജൂണ്‍ 19ന് നടന്ന കസ്റ്റഡിക്കൊലയിലാണ് നടപടി. മൊബൈല്‍ വ്യാപാരിയായ പി ജയരാജ്, മകന്‍ ജെ ബെനിക്‌സ് എന്നിവരാണ് സാത്താന്‍ കുളം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധുര ജില്ലാ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് അനുവദിച്ച സമയപരിധി കഴിഞ്ഞും മൊബൈല്‍ കട തുറന്നുവച്ചതിനാണ് പോലീസ് ആദ്യം ജയരാജിനെ പിടിച്ചുകൊണ്ടുപോയത്. അച്ഛനെ തിരക്കി സ്‌റ്റേഷനിലെത്തിയ ബെനിക്‌സിനെയും പോലീസ് കസ്റ്റിഡിയിലെടുക്കുകയും ഇരുവരെയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ് ഇരുവരുടെയും മലദ്വാരത്തില്‍ നിന്നടക്കം രക്തസ്രാവമുണ്ടായി.

ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരടക്കം 10 പോലീസുകാരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

രാത്രിമുഴുവന്‍ പോലീസുകാര്‍ അച്ഛനെയും മകനെയും മര്‍ദ്ദിച്ചുവെന്നും സ്‌റ്റേഷനിലെ മേശയിലും ലാത്തികളിലുമൊക്കെ ചോര പറ്റിപ്പിടിച്ചിരുന്നുവെന്നും പോലീസുകാരി മൊഴി നല്‍കിയിരുന്നു. മര്‍ദ്ദനം നടന്ന സാത്താന്‍കുളം പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് ഡിലീറ്റ് ചെയ്തിരുന്നു.

ALSO READ: ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലീ നഗരമായ ഹൈഫയില്‍ നാലുമരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക