24
Mar 2026
Tue
24 Mar 2026 Tue
Trump to blame for almost 75% jump in US petrol prices says chuck schumer

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരേ തുടങ്ങിവച്ച യുദ്ധത്തിന്റെ ഫലമായി യുഎസില്‍ പെട്രോള്‍ വില കുതിച്ചുയര്‍ന്നു. ഒരു മാസത്തിന് 75 ശതമാനം വര്‍ധനവാണ് ഇവിടെ പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വിലക്കയറ്റത്തിന് ട്രംപ് ആണ് ഉത്തരവാദിയെന്ന് യുഎസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷമ്മര്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പ് രാജ്യത്ത് പെട്രോള്‍ വില ഗാലനൊന്നിന് 2.93 ഡോളര്‍ ആയിരുന്നു. ഇന്നത് 3.94 ഡോളറായി ഉയര്‍ന്നു. ഒരാള്‍ മാത്രമാണ് ഇതിന് കാരണക്കാരന്‍. ഡോണല്‍ഡ് ട്രംപ്: ഷമ്മര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ഷമ്മര്‍ ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ക്കുന്നയാളും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തിയുമാണ്. യുദ്ധത്തിന്റെ പേരില്‍ ബില്യന്‍കണക്കിന് ഡോളറുകള്‍ പാഴാക്കുകയാണെന്നും ഷമ്മര്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

g Trump to blame for almost 75% jump in US petrol prices: Senator