01
Jun 2023
Thu
01 Jun 2023 Thu
drunken woman stabbed man to death for filming her smoking

തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ മൊഴി.

നേരത്തേ, തൃശൂര്‍ മണ്ണുത്തിയില്‍ 16കാരനായ വിദ്യാർഥിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം മണ്ണുത്തി പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം നടത്തിയാണ് 37കാരിയായ അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.

ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.