23
Feb 2026
Mon
23 Feb 2026 Mon
two arrested for sexually abusing minor girl and recording video

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തതിനു രണ്ടു പേര്‍ പിടിയില്‍. തണ്ണിത്തോട് മൂഴിയില്‍ അശ്വതി ഭവനത്തില്‍ അനന്തു(26), തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരെയാണ് പത്തനംതിട്ട കോന്നി പോലീസ് പിടികൂടിയത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു. തുടര്‍ന്ന് അനന്തു ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പൊലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

ALSO READ: എസ്‌ഐആര്‍ അന്തിമ പട്ടിക വന്നപ്പോള്‍ തിരുവനന്തപുരത്തെ ബിജെപി സ്വാധീന മണ്ഡലങ്ങളില്‍ വന്‍ വോട്ട് ചോര്‍ച്ച; പ്രധാന മുന്നണികള്‍ അമ്പരപ്പില്‍