23
Aug 2024
Sat
23 Aug 2024 Sat
two arrested over death of newborn baby after circumcision

ഇടുക്കിയിൽ ചേലാകർമത്തെ തുടർന്ന് നവജാത ശിശു രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരെയും ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് ചേലാകർമത്തിലെ പിഴവിനെ തുടർന്ന് രക്തം വാർന്നു മരിച്ചത്. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്.

അമിതമായ രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിനെ അടിവാടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടാവുകയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക