14
Sep 2025
Wed
14 Sep 2025 Wed
two dies in Thiruvananthapuram in bike and scooter collission

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ അമ്പാടിയില്‍ ലാല്‍ജീവിന്റെയും (ആര്‍പിഎഫ്, തിരുവനന്തപുരം) രജിതയുടെയും ഏകമകനും മരിയന്‍ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ രാഹുല്‍ (21), പുതുക്കുറിച്ചി സ്വദേശി നവാസ് (41) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുമാതുറയില്‍നിന്ന് പുതുക്കുറിച്ചിയിലേക്ക് ഒരേ ദിശയില്‍ വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോയ സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോള്‍ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ബുധന്‍ വൈകിട്ട് മൂന്നോടെയാണ് സംഭവം. അപകടത്തില്‍പെട്ട് ഗുരുതരപരിക്കുകളോടെ അരമണിക്കൂറോളം റോഡില്‍ കിടന്ന ഇവരെ സ്വകാര്യ ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ ഇരുവരും മരിച്ചു.

ALSO READ: പാലക്കാട്ട് 17കാരി പൊള്ളലേറ്റ് മരിച്ചനിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക